2009, ഡിസം 29

മുന്നോട്ട്..


പുതുവര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ..

എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും നന്മയും സമാധാനവും നിറഞ്ഞ പുതുവത്സരം നേരുന്നു

2009, ഡിസം 6

ഡിസം‌ബര്‍

കോടമഞ്ഞിന്‍റെ കുളിരും നുകര്‍ന്ന്..

2009, നവം 24

പച്ചപ്പിന്‍റെ ചില കൈവഴികള്‍


2009, നവം 12

ഡുഫായില്‍ ഒരു അസ്തമയം!

"യൂ നോ, അസ്തമയം കാണാനായി കടാപ്പുറത്ത് പോയി കുത്തിയിരിക്കേണ്ട കാര്യം ഞങ്ങള്‍ ഡുഫായിക്കാര്‍ക്കില്ല. We just don't like it"


ദുബായ് അല്‍‌ഐന്‍ റോഡിലുള്ള ഒരു പെട്രോള്‍ പമ്പ്. (കണ്ടാ കണ്ടാ ഞങ്ങള്‍ ഡുഫായിക്കാരും പെട്രോളുമായുള്ള ബന്ധം കണ്ടാ!)

2009, ഒക്ടോ 20

...തട്ട്...

മൂന്നാര്‍ യാത്രക്കിടയിലൊരു തട്ട്

അടിമാലി ടൗണ്‍. മൂന്നാറിലേക്കുള്ള യാത്രക്കിടയില്‍ മീശയുള്ള കുട്ടികള്‍ക്ക് സിപ്പപ്പ് വാങ്ങാനാണ് വണ്ടികള്‍ നിര്‍ത്തിയത്. കെട്ടിയവന്മാരുടെ കണ്ണ് തെറ്റിയ തക്കത്തിന് തട്ടുകട അറ്റാക്ക് ചെയ്ത പെണ്‍പട്ടാളം "ലൈറ്റ്" ആയി കപ്പ ബിരിയാണി തട്ടുന്ന ഹൃദയഭേദകമായ തട്ടുകടക്കാഴ്ചയാണ് ചിത്രത്തില്‍.

2009, സെപ്റ്റം 19

തല്ലുകൊള്ളി!


2009, സെപ്റ്റം 14

പ്രവാസം


ഈ കാഴ്ച്ചകള്‍ കണ്ടാണ് ദിനവും ഞങ്ങള്‍ ക്യാമ്പുകളിലേക്ക് മടങ്ങുന്നത്
ഈ ഉയരങ്ങള്‍ ഞങ്ങളെ മോഹിപ്പിക്കാറില്ല,
അസ്ഥി ഉരുകുന്ന ചൂടില്‍ അവ പണിതുയര്‍ത്തിയത് ഞങ്ങളാണ്.
ഈ ദീപക്കാഴ്ച്ചകള്‍ ഞങ്ങളെ ഭ്രമിപ്പിക്കാറില്ല,
അത്യുഗ്രമായ സൂര്യതേജസ്സില്‍ ഞങ്ങളുടെ കണ്ണുകളിലെ പ്രഭ വറ്റിയിരിക്കുന്നു.
ആ ജാലകങ്ങളുടെ മറുപുറത്തുള്ള കുഞ്ഞുവീടുകള്‍..
അതാണ് ഞങ്ങളുടെ സ്വപ്നം.. ദുഖവും.

2009, സെപ്റ്റം 8

ബി.എസ്.എഫ്


ബോര്‍‌ഡര്‍ സെക്യൂരിറ്റി ഫോര്‍സ്,
ലോകത്തിന്‍റെ അതിരില്‍..


2009, സെപ്റ്റം 3

ഓണക്കാലമല്ലേ!


ഓണക്കാലായിട്ട് മരുന്നിന് പോലും ഒരു പൂവില്ലാതെ എന്തൂട്ട് ഫോട്ടോബ്ലോഗ്! ട്യൂബ്‌ലൈറ്റ് കത്തിവന്നപ്പോഴേക്കും ഓണം കഴിഞ്ഞു. എങ്കിലും കെടക്കട്ടെ ഒരെണ്ണം.
ഇത് എന്തര് പൂവോ എന്തൊ!?

2009, ഓഗ 22

ഒരു വെടിക്കുള്ള കോട


ഈയിടെയായി കോടമഞ്ഞിന്‍റെ ഉല്‍സവകാലമാണ് ഫോട്ടോബ്ലോഗുകളില്‍. അപ്പൊപ്പിന്നെ മ്മള് മോശാക്കാന്‍ പാടുണ്ടോ! ഒരു വെടിക്കുള്ള കോട എന്‍റേലുള്ളത് പോസ്റ്റുന്നു.
പ്രചോദനമായ ചില "കോട" പടങ്ങള്‍ ദാ കണ്ടു നോക്കൂ


2009, ഓഗ 10

ചില പഴങ്കഥകള്‍


കഥകളേറെയുണ്ട്..
കാല‍ത്തിന്‍റെ ഏണിപ്പടികള്‍ ചൊല്ലിത്തന്നവ..

2009, ഓഗ 1

മോചനം..


ട്രോളിങ്ങ് നിരോധനത്തിന്‍റെ ശാസ്ത്രീയതയും പ്രസക്തിയും ഇന്നും തര്‍ക്കവിഷയം. നീണ്ട നാല്പ്പത്തേഴ് ദിനങ്ങളുടെ വറുതിക്കൊടുവില്‍ കടലമ്മയുടെ കാരുണ്യവും തേടി വീണ്ടും..

2009, ജൂലൈ 25

ചെറായിപ്പാച്ചില്‍ഈ മണ്‍സൂണില്‍ സകലമാന ബ്ലോഗര്‍മാരും ചെറായിലേക്കുള്ള പാച്ചിലിലാണ്. ഈയുള്ളവനും കഴിഞ്ഞ 21 വരെ നാട്ടിലുണ്ടായിരുന്നു. മീറ്റില്‍ പങ്കെടുക്കാനായി ലീവ് എക്സ്റ്റന്‍റ് ചെയ്യാന്‍ ഒരു ശ്രമം നടത്തുകയും ചെയ്തു. ബോസിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ "ബ്ലോഗ് വേണോ ജോലി വേണോ" എന്ന് ഉടന്‍ തീരുമാനിച്ചറിയിക്കാനുള്ള ഉപദേശം കിട്ടി. ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങുന്ന ഭീരുക്കളല്ലല്ലോ നമ്മള്‍ ബ്ലോഗര്‍മാര്‍. അതുകൊണ്ട് നേരത്തെ തീരുമാനിച്ചതിലും ഒരു ദിനം മുന്‍‌പേ ദുബായില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് അടുത്ത ബോണസും പ്രതീക്ഷിച്ചിരിപ്പാണിപ്പോള്‍.

ചെറായിയില്‍ ഒത്തുചേരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ആശംസകള്‍ നേരുന്നു.

2009, ജൂൺ 9

ഗോവധനിരോധനം ഒരു cow's eye view


ഗുജറാത്തെങ്കില്‍ ഗുജറാത്ത്.. തടി കയിച്ചിലാക്കണോങ്കി ബേഗം നടന്നോ ബീവാത്തൂ.

2009, ജൂൺ 2

ഗുണ്ടാപ്പിരിവ്, ഡുബായ് സ്റ്റൈല്‍


ഗുണ്ടാപ്പിരിവോ ഗുരുദക്ഷിണയോ !

2009, മേയ് 17

വാഴക്കോടന്‍ കീ ജയ്. ജസീറ തുലയട്ടെ

ക്ഷമിക്കണം. എഴുത്തു പരീക്ഷണങ്ങള്‍ മറ്റൊരു ബ്ലോഗിലേക്ക് മാറ്റുന്നു. ഇതേലേക്ക് ഞെക്കിപ്പിടിച്ചാല്‍ "വാഴക്കോടന്‍ കീ ജയ്. ജസീറ തുലയട്ടെ" വായിക്കാം.

2009, മേയ് 4

ചുമരുകളോട് കലഹിച്ച്..ഇതോ ആ നീലജലാശയം??

2009, ഏപ്രി 13

തെരുവു പക്ഷികള്‍ / Birds on the roads
In our dreams of home
we see birds in the paddies.
In the dawns of Dubai
we see birds on the roads

ഹെന്‍റമ്മച്ചീ! ഒരു നാലു വരി തെകക്കാന്‍ പെട്ട പാട്..
ഇങ്ഗ്ലീഷില്‍ ഫുള്‍ പേജ് കവിത എഴുതുന്ന സാമദ്രോഹികളേയൊന്നും വെച്ചേക്കരുത്. ചുമ്മാ നെരത്തി നിര്‍ത്തി പോയിന്‍റ് ബ്ലാങ്കില്‍ തട്ടിയേക്കണം. ഹല്ല പിന്നെ!

എല്ലാര്‍ക്കും വിഷു ദിനാശംസകള്‍

2009, ഏപ്രി 9

സോണിയ ഗാന്ധി ഉരുകിത്തീര്‍‍ന്നപ്പോള്‍..!

ഇന്നത്തെ (09/04/2009) മാതൃഭൂമി വാര്‍ത്ത കാണുക.


ഹൊ! ഫയങ്കരം! ഒരു ദേശീയ നേതാവിനെ ഇങ്ങനെയും പീഡിപ്പിക്കാമോ. രാഷ്ട്രത്തിലെ സകല മാക്രി പോക്രി മനുഷ്യക്കോലങ്ങളേയും കഴുകനും ചെന്നായക്കും കൊടുക്കാതെ സം‌രക്ഷിച്ചും സമയാസമയങ്ങളില്‍ ഫീഡിങ്സും ടച്ചിങ്സും തരപ്പെടുത്തിക്കൊടുത്തും കഷ്ടപ്പെട്ടു ഭരിക്കുന്ന ദേശനേതാക്കളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ എന്നാണു നമ്മള്‍ പഠിക്കുക? നമ്മുടെ നേതാക്കളുടെ മനസ്സു മാത്രമല്ല ശരീരവും വെണ്ണ പോലെയാണെന്ന് അറിയാവുന്നതല്ലേ. 24 മണിക്കൂറും ശീതീകരിച്ചു സൂക്ഷിക്കേണ്ട വിശേഷ സൃഷ്ടി! ഒരു ഗ്രാം വെണ്ണയെങ്കിലും ഉരുകിയൊലിച്ചാല്‍, ചെറുതായൊരു ഇളക്കമോ ചളുക്കോ പറ്റിയാല്‍ ദേശീയ നഷ്ടമാകും. അങ്ങനെയുള്ള ഒരു മുതലിനാണ് 45 മിനിറ്റ് "സമീപമുള്ള എന്‍.സി.സി. ഓഫീസിന്റെ സാധാരണ മുറിയില്‍ കനത്ത മീനച്ചൂടില്‍" കഴിച്ചു കൂട്ടേണ്ടി വന്നത്.ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവനും പ്രസിദ്ധീകരിച്ചവനും നല്ല നമസ്ക്കാരം. രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കി "ഞാന്‍ അടിമയാണ്" എന്ന് നൂറ്റൊന്നുരുവിട്ടുറപ്പിച്ച് തൂലികയുമെടുത്തിറങ്ങുന്നവന്‍ പടച്ചുവിടുന്ന അക്ഷരങ്ങളോരോന്നും അടിമത്ത ബോധത്തിന്റെ വിളംബര പത്രങ്ങളാകുന്നു. എന്താണ് ഈ വാര്‍ത്തയുടെ പ്രസക്തി? സോണിയയുടെ കാര്യപരിപാടികളില്‍ മുന്‍‌കൂട്ടി നിശ്ചയിച്ചതിനു വിരുദ്ധമായി എന്തെങ്കിലും മാറ്റമുണ്ടായതായി വാര്‍ത്ത പറയുന്നില്ല. രാജ്യത്തെ 95 ശതമാനമെങ്കിലും പ്രജകള്‍ക്കും അപ്രാപ്യമായതും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതുമായ ശീതീകരണ യന്ത്രത്തിന്റെ കുളിര്, 45 മിനിറ്റ് നേരത്തേക്ക് സോണിയക്കു നഷ്മായതിലാണ് പത്രത്തിന് നെഞ്ചെരിച്ചില്‍. പിന്നെ ഭക്ഷണത്തിന്റെ കാര്യം. മാഡത്തിനെ പട്ടിണിക്കിടാന്‍ വേണ്ടി സുരക്ഷാ സൈനികര്‍ അതിഭയങ്കര ഗൂഡാലോചന നടത്തി എന്നാണോ വായനക്കാര്‍ മനസ്സിലാക്കേണ്ടത്? "ങീ.. ഇക്ക് ബിക്കറ്റ് വേണം.." എന്ന് ചിണുങ്ങിക്കരഞ്ഞ് കമാണ്ടോകളുടെ പിന്നാലെ ചുറ്റിത്തിരിയുന്ന മാഡത്തിന്റെ ഒരു ക്ലോസപ്പ് ഫോട്ടോ കൂടെ ചേര്‍ക്കേണ്ടിയിരുന്നു.മറ്റൊരു വാചകം നോക്കൂ.


"ഒപ്പമുണ്ടായിരുന്ന രമേശ്‌ ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒന്നും ചെയ്യാനാകാതെ എന്‍.സി.സി. ഓഫീസില്‍ തന്നെ ചെലവഴിച്ചു."അല്പം കൂടി മസാല ആകാമായിരുന്നു."ഉമ്മന്‍ ചാണ്ടി വികാരവിക്ഷോഭത്തോടെ വരാന്തയില്‍ ഉലാത്തി", "ചെന്നിത്തല ഭിത്തിയില്‍ മുഖമമര്‍ത്തി വിതുമ്പി" എന്നും കൂടി വേണ്ടിയിരുന്നു.


മഗ്സാസെ അവാര്‍ഡ് കൊടുക്കേണ്ട മാധ്യമ പ്രവര്‍ത്തനം!

2009, ഏപ്രി 2

കൈവിട്ടു പോയത്..

കൈവിട്ടുപോയ നിറങ്ങള്‍

2009, മാർ 4

ഹാരിസിന്റെ കവിതക്കായി ഒരു വിഷ്വല്‍ഒട്ടൊന്നമ്പരന്നുവോ ഹൃത്തടം,
ഉദ്ദൃതമാം ശിരസല്പം താണുവോ,
സ്വയം മറന്നൊരുവേള
മുഗ്ധലീനനായ് നിന്നുവോ,
നിറച്ചമയമാര്‍ന്നൊരീ
ഉത്സവക്കാഴ്ച്ചയില്‍...!

നഷ്ട്ടസാരള്യ വസന്തസ്മൃതികള്‍,
പൂത്തുലയുമ്പൊഴേ
പട്ട് പോയ മുളങ്കാടുകള്‍,
പാടാനാവാതെ പോയ
സ്നേഹഗീതങ്ങളാം
കൊഴിഞ്ഞ പൂവുകള്‍,
ആത്മാവിന്റെ ആദിമമായ ഏകാന്തത,
ആഴത്തിലുള്ള ദുഖാനുഭവങ്ങള്‍.

ഉരുകിയൊലിച്ചേ പോകും
മനുഷ്യാഹങ്കാരങ്ങള്‍,
തകര്‍ന്നു മറഞ്ഞ സംസ്കൃതികള്‍,
അടിമകളായ് പിറന്നു മരിച്ച പൂര്‍വ്വികര്‍,
ഇന്നലെപ്പെറ്റകുഞ്ഞിനും
വിലയിട്ടു വിറ്റ വണിയ്ക്കുകള്‍,
വര്‍ത്തകപ്രമാണിമാര്‍,
ദൈവാവതാരങ്ങള്‍,
അശ്വമേധങ്ങള്‍, ആര്‍ത്തനാദങ്ങള്‍,
ചോര ചാലിച്ച കൊടിക്കൂറകള്‍,
വംശാഹങ്കാരങ്ങള്‍ ഊതിയണച്ച
ഗോത്രച്ചിരാതുകള്‍,
കബന്ധനിബിഡമാം പുണ്ണ്യനദികള്‍,
മരണം വിതച്ചെത്തും ആകാശപക്ഷികള്‍.

ഒക്കെയും മറന്നിവിടെ
ഒട്ടു നില്‍ക്കട്ടെയേകനായ്,
പുല്‍ക്കൊടിത്തുമ്പിനു പോലും
പൂര്‍ണ്ണതയേകിയ
പ്രപഞ്ചപ്രണയസാരസ്യമേ,
എന്നും നിന്നിലേയ്ക്കേ മടങ്ങുന്നു
മനുഷ്യന്‍, നിനയ്ക്കു വന്ദനം.

ഹാരിസിന്റെ കവിത


ലവന്റെ പടം മുയ്മനോടെ താഴെആദിദ്രാവിഡന്‍

___________________

ഹാരിസിനോട് ആവശ്യപ്പെട്ടത് ചിത്രത്തോട് കൂട്ടി വെയ്ക്കാന്‍ ചില വരികള്‍.
കിട്ടിയപ്പോള്‍ ബോദ്ധ്യമായത് ചിത്രത്തേക്കാള്‍ മിഴിവ് കവിതക്കെന്ന്.

2009, ഫെബ്രു 23

കുട്ടിപ്പൂട്ടുകള്‍/Child Locks

മുന്നൂറോ നാനൂറോ (അത്രയും ഉണ്ടാകും അല്ലേ) ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഫ്ലാറ്റ്. അതില്‍ കുട്ടികള്‍ക്കായി വിലക്കുകളുടെ ഒരു സാഗരം. എന്നെ "ദുഷ്ടാ" എന്നു വിളിക്കാന്‍ വരട്ടെ.
പൂട്ടില്ലാത്ത വാഷിങ് മെഷീന്‍ മുതല്‍ ഗാസ് സ്റ്റൗ വരെയുള്ള സാമഗ്രികളില്‍ വിനാശകരമായ പര്യവേഷണങ്ങളാണ്. നമ്മുടെ ബാബു മാഷ് ഇവിടെ എനിക്കുള്ള മറുപടി കമന്റില്‍ പറഞ്ഞ പോലെ കുട്ടികളെ വളര്‍ത്താനാണ് ഞങ്ങളുടെ ശ്രമവും ആഗ്രഹവും. പക്ഷെ ചുരുങ്ങിയത് ഒരു ഡസന്‍ "No" എങ്കിലും പറഞ്ഞതിനു ശേഷമേ ഒരു "Yes" പറയാന്‍ അവസരം കിട്ടാറുള്ളു.

2009, ഫെബ്രു 5

വെളിച്ചം ദുഃഖമാണുണ്ണീ..2009, ജനു 19

സ്വപ്നഭവനംEcho friendly houses for sale.
കാറ്റുള്ളപ്പോള്‍ ആട്ടം ഫ്രീ.

(ഒഫല്ലാത്ത ഒരു ടോ. ഈ ലാളിത്യം ഒരു മാതൃകയാണ്. പ്രകൃതിയെ നോക്കി പുഞ്ചിരിക്കട്ടെ നമ്മുടെ വീടുകള്‍.)

2009, ജനു 12

വരും വരാതിരിക്കില്ല..
2009, ജനു 7

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും...
അതിജീവനത്തിന്റെ അനിവാര്യതയെന്നു ന്യായം
ഒറ്റമുറി ഫ്ലാറ്റിലെ ബാല്യങ്ങളുടെ നഷ്ടം
അവര്‍ക്ക് അറിയാക്കണക്കെന്നൊരാശ്വാസവും
നെഞ്ചേറ്റി തോളേറ്റി കടം പറയാം..

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP