2009 ഓഗ 10

ചില പഴങ്കഥകള്‍


കഥകളേറെയുണ്ട്..
കാല‍ത്തിന്‍റെ ഏണിപ്പടികള്‍ ചൊല്ലിത്തന്നവ..

31 comments:

ബിനോയ്//HariNav 2009 ഓഗസ്റ്റ് 10, 7:50 AM-ന്  

കഥകളേറെയുണ്ട്..

ഹരീഷ് തൊടുപുഴ 2009 ഓഗസ്റ്റ് 10, 8:04 AM-ന്  

ഹ ഹാ!!!

തറവാട്ടിലെയാണോ ബിനോയീ ഇതു!!!

Unknown 2009 ഓഗസ്റ്റ് 10, 8:46 AM-ന്  

ഓര്മ്മകളുറങ്ങുന്നിടം

കുക്കു.. 2009 ഓഗസ്റ്റ് 10, 9:36 AM-ന്  

ഏണി കയറി...മുകളില്‍ പോയാല്‍ അവിടെ മാങ്ങാ ഉണ്ട്.. .പിന്നേ കുറച്ചു വാളന്‍ പുളി...ഉണക്കാന്‍ വെച്ചിട്ടുണ്ട്....
ഇതൊക്കെ അബടെ ഇല്ലേ...?

:)

ആർപീയാർ | RPR 2009 ഓഗസ്റ്റ് 10, 10:32 AM-ന്  

കൂൾ !!

Unknown 2009 ഓഗസ്റ്റ് 10, 11:09 AM-ന്  

ചെറുപ്പത്തിൽ എന്റെ സ്വർഗ്ഗം മച്ചിൻപുറമായിരുന്നു. അവിടേക്കെത്താൻ കോവണിയുണ്ടായിരുന്നു., അവിടെ മാമ്പഴച്ചാറുകൊണ്ടുണ്ടാക്കുന്ന തിരയും, പഴുപ്പിച്ച ഏത്തക്കുലകളും, മറ്റു് പലഹാരങ്ങളും മാലാഖമാർ
ഭദ്രമായി സൂക്ഷിച്ചു് വയ്ക്കാറുണ്ടായിരുന്നു. പതിവായി കോവണി കയറി സ്വർഗ്ഗത്തിലെത്തി ധ്യാനനിരതനാവുക എന്നതു് ശാരീരികവും ആത്മീയവുമായ വ്യായാമത്തിനു് ഒഴിവാക്കാൻ പാടില്ലാത്ത കാര്യമാണെന്നു് അക്കാലത്തു് ഞാൻ ഉറച്ചു് വിശ്വസിച്ചിരുന്നു. :)

രഞ്ജിത് വിശ്വം I ranji 2009 ഓഗസ്റ്റ് 10, 3:20 PM-ന്  

ചിത്രങ്ങള്‍ കാണുമ്പോള്‍ അസൂയയാണ്. ഫോട്ടോഗ്രാഫി എന്നും മോഹിപ്പിച്ചിട്ടുണ്ട്. ഒരു നല്ല ക്യാമറ വാങ്ങണമെന്നുണ്ട്. ഒരു തുടക്കക്കാരന് പറ്റിയ കഴുത്തറക്കാത്ത ഒരു മോഡലിന്‍റെ പേരു പറഞ്ഞു തരാമോ ബിനോയ്.

രഘുനാഥന്‍ 2009 ഓഗസ്റ്റ് 10, 3:27 PM-ന്  

തറവാട്ടിലെ തട്ടുംപുറത്തു കേറിയോ ബിനോയ്‌..

Jayasree Lakshmy Kumar 2009 ഓഗസ്റ്റ് 10, 6:23 PM-ന്  

നൊസ്റ്റാൾജിക്!!!

ബിനോയ്//HariNav 2009 ഓഗസ്റ്റ് 10, 7:54 PM-ന്  

ഹരീഷേ, തറവാടല്ല, ഭാര്യവീടാണ് :)

പുള്ളിപ്പുലി, നന്ദി :)

കുക്കു, അബ്ടന്നേണ്ട് :)

RPR, നന്ദി :)

ബാബുമാഷ്, മച്ചിന്‍‌പുറം എല്ലാ കുട്ടികള്‍ക്കും പലതുകൊണ്ടും പ്രീയപ്പെട്ട കളിയിടമായിരുന്നു അന്നൊക്കെ. മാഷ് പറഞ്ഞ ഉദരസം‌‌ബന്ധമായ ആകര്‍‌ഷണങ്ങള്‍ ഒരു ഭാഗത്ത്. രഹസ്യ സ്വഭാവമുള്ള കുരുത്തക്കേടുകള്‍ സുരക്ഷിതമായി ആവിഷ്ക്കരിക്കാനുള്ള സൗകര്യം മറ്റൊന്ന്. എങ്കിലും തട്ടിന്‍‌പുറത്തെ ഇരുട്ടുമൂടിയ ചില മൂലകള്‍, കേട്ടറിഞ്ഞ യക്ഷിക്കഥകളുമായി ചേര്‍ന്ന് ഭീതിയുടെ സെന്‍റര്‍ ഓഫ് ഗ്രാവിറ്റി ആയി നിലനിന്നിരുന്നു ദീര്‍ഘകാലം. :)

ബിനോയ്//HariNav 2009 ഓഗസ്റ്റ് 10, 9:19 PM-ന്  

രഞ്ജിത്ത്‌ജി, ക്യാമറകളേക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനുള്ള ജ്ഞാനം കമ്മിയാണ് എങ്കിലും ചില suggestions തരാം.

ഒട്ടകം സൂചിക്കുഴയില്‍‌ക്കൂടി കടക്കുന്നതിലും ബുദ്ധിമുട്ടാണ് ഒരു വിവാഹിതന്‍ SLR ക്യാമറ വാങ്ങുന്നത്. പോക്കറ്റിലും കൈയ്യിലും ഒതുങ്ങുന്ന ചെറിയ ക്യാമറ എന്ന തലയിണമന്ത്രത്തില്‍‌നിന്നും രക്ഷപെടാനുള്ള തന്ത്രങ്ങള്‍ കൈയ്യിലുണ്ടെങ്കില്‍ മാത്രം SLR നെക്കുറിച്ച് ചിന്തിച്ചാല്‍ മതി. പണ്ട് ഞാനൊരു ഫിലിം SLR ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ മേല്‍‌പ്പറഞ്ഞ തലയിണമന്ത്രത്തിന്‍റെ ശക്തി കൊണ്ട് കണ്‍ഫ്യൂഷനടിച്ച് ഒരു Point and Shoot ക്യാമറ വാങ്ങി. പക്ഷെ പരീക്ഷണങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് അത് മതിയാകില്ല എന്ന് വളരെ വേഗം ബോദ്ധ്യപ്പെട്ടു. പിന്നീട് "ക്ഷ","ണ്ണ" എന്നീ പടങ്ങള്‍ സമാന്യം നന്നായി വരച്ചു കാണിക്കുകയും പുറത്ത് പോകുന്ന അവസരങ്ങളില്‍ ക്യാമറാബാഗ് ഞാന്‍ തന്നെ ചുമന്നുകൊള്ളാം എന്ന് ഒറ്റക്കാലില്‍‌നിന്ന് ആണയിടുകയും ചെയതതിനു ശേഷമാണ് അടുത്ത കാലത്ത് വീണ്ടും SLR ലേക്ക് ഒരു മാറ്റം സാദ്ധ്യമായത്.
കത്തി നിര്‍ത്തി കാര്യം പറയാം. രഞ്ജിത്ത് പറഞ്ഞ "കഴുത്തറക്കാത്ത" ക്യാമറകള്‍ Point and Shoot ലും SLR ലും ലഭ്യമാണ്. P&S ക്യാമറകള്‍ കൊണ്ട് മനോഹരമായ ചിത്രങ്ങളെടുക്കുന്ന മിടുക്കന്‍‌മാര്‍ ബ്ലോഗില്‍‌ത്തന്നെയുണ്ട്. പക്ഷേ കൂടുതല്‍ ഗൗരവമുള്ള പരീക്ഷണങ്ങള്‍ക്ക് SLR തന്നെയാണ് നല്ലത്. SLR കൈയ്യിലുണ്ടായതുകൊണ്ട് മാത്രം നല്ല ചിത്രങ്ങള്‍ എടുക്കാം എന്നുമില്ല. (അനുഭവത്തിന്‍റെ സാക്ഷ്യം). അതുകൊണ്ട് p&S വേണോ SLR വേണോ എന്ന് ആദ്യം തീരുമാനിക്കുക. പിന്നീട് കൃത്യമായ ബ്രാണ്ട് സെലക്ഷന് ഞാന്‍ സഹായിക്കാം. Use my E-mail

രഘുനാഥന്‍‌മാഷേ, ഇതൊക്കെ ഒരു വ്യായാമമല്ലേ :)

ലക്ഷ്മി, നന്ദി :)

പൈങ്ങോടന്‍ 2009 ഓഗസ്റ്റ് 10, 9:41 PM-ന്  

ശരിക്കും പഴങ്കഥ തന്നെ അല്ലേ ഇപ്പോ!

Unknown 2009 ഓഗസ്റ്റ് 10, 9:43 PM-ന്  

ഇനി ഒരിക്കലും ഒരു വേദന അങ്ങനെ വിശേഷണം
ആകാം അല്ലെ ബിനോയി

Unknown 2009 ഓഗസ്റ്റ് 10, 9:44 PM-ന്  

ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു വേദന അങ്ങനെ ഒരു വിശേഷണം
ആകാം അല്ലെ ബിനോയി

ത്രിശ്ശൂക്കാരന്‍ 2009 ഓഗസ്റ്റ് 11, 2:02 PM-ന്  

ഇഷ്ടമായി

Seema Menon 2009 ഓഗസ്റ്റ് 11, 2:47 PM-ന്  

Beautiful photography!

പി.സി. പ്രദീപ്‌ 2009 ഓഗസ്റ്റ് 11, 3:31 PM-ന്  

കൊള്ളാം. പഴയ കാലം ഓര്‍മ്മപ്പെടുത്തുന്ന ചിത്രം.

smitha adharsh 2009 ഓഗസ്റ്റ് 11, 3:52 PM-ന്  

nostalgic....

siva // ശിവ 2009 ഓഗസ്റ്റ് 11, 3:53 PM-ന്  

ഗ്രേറ്റ് ഷോട്ട്...

വയനാടന്‍ 2009 ഓഗസ്റ്റ് 12, 8:34 PM-ന്  

ഓർമ്മകളുടെ പിന്നാമ്പുറങ്ങളിലെങ്ങോ ഉപേക്ഷിക്കപ്പെട്ടവർ

ഉഗ്രൻ കാഴ്ച

Areekkodan | അരീക്കോടന്‍ 2009 ഓഗസ്റ്റ് 13, 11:28 AM-ന്  

ചിത്രം ഇഷ്ടമായി.

പകല്‍കിനാവന്‍ | daYdreaMer 2009 ഓഗസ്റ്റ് 13, 10:25 PM-ന്  

നല്ല ചിത്രം ബിനോയ്‌

Ajmel Kottai 2009 ഓഗസ്റ്റ് 14, 6:37 AM-ന്  

ചിത്രം അസ്സലായിട്ടുണ്ട്!
താങ്കളുടെ ടെമ്പ്ലേറ്റ് വളരെ ആകര്‍ഷകമായിട്ടുണ്ട്. അതിന്റെ പുറകിലെ വിദ്യ ഒന്ന് പറഞ്ഞു തരാമോ? ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടക്കം കുറിച്ചിരിക്കുന്നു. ടെമ്പ്ലേറ്റില്‍ ചില പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണിപ്പോള്‍...

ബിനോയ്//HariNav 2009 ഓഗസ്റ്റ് 14, 1:23 PM-ന്  

ചാണക്യന്‍, പൈങ്ങോടന്‍, നന്ദി :)

അനൂപ്‌ജി, തീര്‍ച്ചയായും അങ്ങനെതന്നെ ആകാം :)

തൃശ്ശൂര്‍‌ക്കാരന്‍, സീമ, പ്രദീപ്, സ്മിത, ശിവ, വയനാടന്‍, അരീക്കോടന്‍‌മാഷ് അഭിപ്രായങ്ങള്‍ക്ക് നന്ദി :)

പകലാ, നാട്ടില് ചുറ്റിയടിച്ചത് മതിയാക്കി തിരുച്ചുവരാന്‍ നോക്കണില്ലേ? :)

ബിനോയ്//HariNav 2009 ഓഗസ്റ്റ് 14, 1:45 PM-ന്  

കൊറ്റായിമാഷ്, വരവിന് നന്ദി.
ടെംബ്ലേറ്റിനുള്ള അഭിനന്ദനം അതിന്‍റെ Basic Design ന് രൂപം കൊടുത്ത ആണ്‍കുട്ടികള്‍ക്ക് പാസ് ചെയ്തിരിക്കുന്നു. ഈ പേജിന്‍റെ ഏറ്റവും താഴെയായി ourblogtemplates എന്ന സൈറ്റിന്‍റെ ലിങ്ക് കാണാം. അവരുടെ സൈറ്റില്‍‌നിന്നും താങ്കളുടെ ആവശ്യത്തിനിണങ്ങുന്നതരം ടെം‌പ്ലേറ്റുകള്‍ തിരഞ്ഞെടുക്കാം. സാങ്കേതികമായ കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പുമാഷിന്‍റെ ബ്ലോഗ് ഇവിടെ ഉണ്ട്. എന്‍റെ സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഈ മെയില്‍ ചെയ്താല്‍ അറിയാവുന്ന മണ്ടത്തരങ്ങള്‍ പറഞ്ഞുതരാം :)

ലേഖാവിജയ് 2009 ഓഗസ്റ്റ് 14, 9:10 PM-ന്  

അഛന്റെ വീട്ടില്‍ ഒരു മാണിപ്പൂച്ച ഉണ്ടായിരുന്നു.അവള്‍ നാലഞ്ച് പ്രസവിച്ചത് തട്ടിന്‍ പുറത്താണ്.എപ്പോഴും കാലുരുമ്മി നടക്കുന്നവള്‍ പെറ്റു കഴിഞ്ഞാല്‍ പത്രാസാണ്.അടുപ്പിക്കില്ല.

അങ്ങനെ ഓരോ വീട്ടിലേയും തട്ടിന്‍പുറത്തിനു പറയാന്‍ കഥകളേറെയാണ്.. :)

അരുണ്‍ കരിമുട്ടം 2009 ഓഗസ്റ്റ് 15, 6:03 PM-ന്  

ഫോട്ടോകളെ കുറിച്ച് ഏറെ അറിയില്ലങ്കിലും ഇത് നന്നായിട്ടുണ്ട്:)

Unknown 2009 ഓഗസ്റ്റ് 17, 11:35 AM-ന്  

ഒരു നൊസ്ടാല്‍ജിക്ക്‌ പടം.. മനോഹരമായിരിക്കുന്നു...

രഞ്ജിത് വിശ്വം I ranji 2009 ഓഗസ്റ്റ് 20, 1:20 PM-ന്  

ബിനോയ് ഞാന്‍ ഫോട്ടോ ബ്ലോഗ് എന്ന അതിക്രം കാണിച്ചു..ഒന്നു വരണേ അതിലേ കൂടി..
www.crekha.blogspot.com

ബിനോയ്//HariNav 2009 ഓഗസ്റ്റ് 26, 9:51 AM-ന്  

ലേഖാവിജയ്, അരുണ്‍ കായംകുളം, Jimmy, രഞ്ജിത്‌ വിശ്വം, Danks :))

Sapna Anu B.George 2010 മേയ് 18, 1:05 PM-ന്  

....ഈ പേജിന്റെ സെറ്റ് അപ്പ് സ്വന്തം ആണോ???

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP