2009, ഏപ്രി 9

സോണിയ ഗാന്ധി ഉരുകിത്തീര്‍‍ന്നപ്പോള്‍..!

ഇന്നത്തെ (09/04/2009) മാതൃഭൂമി വാര്‍ത്ത കാണുക.


ഹൊ! ഫയങ്കരം! ഒരു ദേശീയ നേതാവിനെ ഇങ്ങനെയും പീഡിപ്പിക്കാമോ. രാഷ്ട്രത്തിലെ സകല മാക്രി പോക്രി മനുഷ്യക്കോലങ്ങളേയും കഴുകനും ചെന്നായക്കും കൊടുക്കാതെ സം‌രക്ഷിച്ചും സമയാസമയങ്ങളില്‍ ഫീഡിങ്സും ടച്ചിങ്സും തരപ്പെടുത്തിക്കൊടുത്തും കഷ്ടപ്പെട്ടു ഭരിക്കുന്ന ദേശനേതാക്കളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ എന്നാണു നമ്മള്‍ പഠിക്കുക? നമ്മുടെ നേതാക്കളുടെ മനസ്സു മാത്രമല്ല ശരീരവും വെണ്ണ പോലെയാണെന്ന് അറിയാവുന്നതല്ലേ. 24 മണിക്കൂറും ശീതീകരിച്ചു സൂക്ഷിക്കേണ്ട വിശേഷ സൃഷ്ടി! ഒരു ഗ്രാം വെണ്ണയെങ്കിലും ഉരുകിയൊലിച്ചാല്‍, ചെറുതായൊരു ഇളക്കമോ ചളുക്കോ പറ്റിയാല്‍ ദേശീയ നഷ്ടമാകും. അങ്ങനെയുള്ള ഒരു മുതലിനാണ് 45 മിനിറ്റ് "സമീപമുള്ള എന്‍.സി.സി. ഓഫീസിന്റെ സാധാരണ മുറിയില്‍ കനത്ത മീനച്ചൂടില്‍" കഴിച്ചു കൂട്ടേണ്ടി വന്നത്.



ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവനും പ്രസിദ്ധീകരിച്ചവനും നല്ല നമസ്ക്കാരം. രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കി "ഞാന്‍ അടിമയാണ്" എന്ന് നൂറ്റൊന്നുരുവിട്ടുറപ്പിച്ച് തൂലികയുമെടുത്തിറങ്ങുന്നവന്‍ പടച്ചുവിടുന്ന അക്ഷരങ്ങളോരോന്നും അടിമത്ത ബോധത്തിന്റെ വിളംബര പത്രങ്ങളാകുന്നു. എന്താണ് ഈ വാര്‍ത്തയുടെ പ്രസക്തി? സോണിയയുടെ കാര്യപരിപാടികളില്‍ മുന്‍‌കൂട്ടി നിശ്ചയിച്ചതിനു വിരുദ്ധമായി എന്തെങ്കിലും മാറ്റമുണ്ടായതായി വാര്‍ത്ത പറയുന്നില്ല. രാജ്യത്തെ 95 ശതമാനമെങ്കിലും പ്രജകള്‍ക്കും അപ്രാപ്യമായതും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതുമായ ശീതീകരണ യന്ത്രത്തിന്റെ കുളിര്, 45 മിനിറ്റ് നേരത്തേക്ക് സോണിയക്കു നഷ്മായതിലാണ് പത്രത്തിന് നെഞ്ചെരിച്ചില്‍. പിന്നെ ഭക്ഷണത്തിന്റെ കാര്യം. മാഡത്തിനെ പട്ടിണിക്കിടാന്‍ വേണ്ടി സുരക്ഷാ സൈനികര്‍ അതിഭയങ്കര ഗൂഡാലോചന നടത്തി എന്നാണോ വായനക്കാര്‍ മനസ്സിലാക്കേണ്ടത്? "ങീ.. ഇക്ക് ബിക്കറ്റ് വേണം.." എന്ന് ചിണുങ്ങിക്കരഞ്ഞ് കമാണ്ടോകളുടെ പിന്നാലെ ചുറ്റിത്തിരിയുന്ന മാഡത്തിന്റെ ഒരു ക്ലോസപ്പ് ഫോട്ടോ കൂടെ ചേര്‍ക്കേണ്ടിയിരുന്നു.



മറ്റൊരു വാചകം നോക്കൂ.


"ഒപ്പമുണ്ടായിരുന്ന രമേശ്‌ ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒന്നും ചെയ്യാനാകാതെ എന്‍.സി.സി. ഓഫീസില്‍ തന്നെ ചെലവഴിച്ചു."



അല്പം കൂടി മസാല ആകാമായിരുന്നു.



"ഉമ്മന്‍ ചാണ്ടി വികാരവിക്ഷോഭത്തോടെ വരാന്തയില്‍ ഉലാത്തി", "ചെന്നിത്തല ഭിത്തിയില്‍ മുഖമമര്‍ത്തി വിതുമ്പി" എന്നും കൂടി വേണ്ടിയിരുന്നു.


മഗ്സാസെ അവാര്‍ഡ് കൊടുക്കേണ്ട മാധ്യമ പ്രവര്‍ത്തനം!

14 comments:

ബിനോയ്//HariNav 2009, ഏപ്രിൽ 9 12:21 PM  

മഗ്സാസെ അവാര്‍ഡ് കൊടുക്കേണ്ട മാധ്യമ പ്രവര്‍ത്തനം!

ഹാരിസ് 2009, ഏപ്രിൽ 9 12:37 PM  

"ഉമ്മന്‍ ചാണ്ടി വികാരവിക്ഷോഭത്തോടെ വരാന്തയില്‍ ഉലാത്തി", "ചെന്നിത്തല ഭിത്തിയില്‍ മുഖമമര്‍ത്തി വിതുമ്പി"

എനിയ്ക്കു വയ്യേ.
നിന്നെക്കൊണ്ടു തോറ്റു.

പകല്‍കിനാവന്‍ | daYdreaMer 2009, ഏപ്രിൽ 9 12:44 PM  

ഇത് ആ ചെന്നിയും ചാണ്ടിയും സോണിയാക്കിട്ട് മനപ്പൂര്‍വം കൊടുത്ത പണിയാ... ! സീറ്റ് വിഭജനത്തില്‍ ഉള്ള അമര്‍ഷം..
:)

കലികാലം 2009, ഏപ്രിൽ 9 1:10 PM  

ഹോ ഞെട്ടി പോയി ഈവാര്‍ത്ത കണ്ടപ്പോള്‍ ....................ഈ സംഭവം ക്രൂരവും പൈശചീകവും ആണ്.

Unknown 2009, ഏപ്രിൽ 9 1:26 PM  

"ഒപ്പമുണ്ടായിരുന്ന രമേശ്‌ ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒന്നും ചെയ്യാനാകാതെ..."

അതല്ലേ അതിന്റെ ഒരു ഗുണം! ഇത്തരം നേതാക്കൾ ഉണ്ടായാൽ യാതൊന്നും സംഭവിക്കില്ല. ഇതിനു് മുൻപു് സംഭവിച്ചിട്ടില്ല, ഇനി മേലിലും സംഭവിക്കില്ല.

അമ്മയുടെ ഗർഭത്തിൽ നിന്നുതന്നെ അടിമകളായി ജനിച്ചവരുണ്ടു്, മനുഷ്യർ അടിമകളാക്കിയ അടിമകളുണ്ടു്, അധികാരത്തിന്റെ അപ്പക്കഷണമെന്ന നക്കാപ്പിച്ചക്കുവേണ്ടി തങ്ങളെത്തന്നെ അടിമകളാക്കിയ അടിമകളും ഉണ്ടു്. അടിമത്തത്തിൽ അഭിമാനപൂരിതരും പുളകിതഗാത്രരും ആവുന്നവരുമുണ്ട്‌. അവർ പൊതുവേ 'ഭാരതീയർ' എന്നു് വിളിക്കപ്പെടുന്നു.

(ആശയത്തിനു് യേശുവിനോടു് കടപ്പാടു്) :)

Pongummoodan 2009, ഏപ്രിൽ 9 2:32 PM  

അങ്ങനെയെങ്കിലും മദാമ്മ മീനച്ചൂടിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയല്ലോ. വിശപ്പിന്റെ വിലയറിഞ്ഞല്ലോ. ഇത്തിരി സമയത്തേക്കെങ്കിലും. ‘പിന്നെ രമേശും ഉമ്മനും ഒന്നും ചെയ്യാനാകാതെ ‘ തൂക്കിയിട്ട് നടന്നു എന്ന് വിശ്വസിക്കാനാവുന്നില്ല. അവന്മാരുടെ സ്വഭാവം വച്ച് മദാമ്മയെ ഒരു നട വീതം പൂശുക എങ്കിലും ചെയ്യേണ്ടതായിരുന്നല്ലോ!! ഇലക്ഷൻ സമയമായതുകൊണ്ട് ചിലപ്പോൾ മച്ചമ്പികൾ ‘കടുക്ക വെള്ളം ‘ സേവിച്ചിട്ടുണ്ടാവാം. പോട്ടെ. ഇനി ഒരവസരം കിട്ടുമ്പോൾ കേട് തീർക്കുമായിരിക്കും :)

വാഴക്കോടന്‍ ‍// vazhakodan 2009, ഏപ്രിൽ 9 5:32 PM  

ശ്ശൊ നമ്മുടെ വീരനണ്ണന്‍ കാന്ഗ്രസ്സിനെ പൊക്കി എഴുതണം എന്ന് പറഞ്ഞപ്പോ അത് ഇത്രയും പൊങ്ങുമെന്ന് പാവം കാന്ഗ്രസ്സുകാര് പോലും നിരീച്ചിട്ടുണ്ടാവില്ല!

dineshkavil 2009, ഏപ്രിൽ 9 6:18 PM  

kodum

dineshkavil 2009, ഏപ്രിൽ 9 6:20 PM  

kodumaiyappa kodumai varumkaala rashtra mathavai ippadi kodumaippeduthalaaama

കാപ്പിലാന്‍ 2009, ഏപ്രിൽ 10 12:18 AM  

ഞെട്ടി പോയി

Calvin H 2009, ഏപ്രിൽ 10 2:58 AM  

കേന്ദമന്ത്രിസഭയുടെ കീഴിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണം തടഞ്ഞതിന് , കേരള ആഭ്യന്തരമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും വീഴ്ചയാണെന്ന് യൂഡീ.എഫ് കണ്വീനര്‍ പ്രഖ്യാപിച്ചു എന്നും കൂടെ ആവാമായിരുന്നു....

എന്തായാലും 45 മിനിറ്റ് എസി ഇല്ലാതെ ഇരുന്നു എന്ന് വെച്ചാല്‍ കഠിനം തന്നെ രാമ!

un 2009, ഏപ്രിൽ 10 11:01 AM  

സന്ദേശം സിനിമയിലെ ഇന്നസെന്റിനു കരിക്കിടാന്‍ പോകുന്ന ക്വാണ്‍ഗ്രസുകാരെ ശരിക്കും ഓര്‍ത്തു :)

ബഷീർ 2009, ഏപ്രിൽ 10 10:27 PM  

:)

Unknown 2009, ഏപ്രിൽ 11 3:03 PM  

മാഷെ കലക്കി ,എല്ലാ പത്രങ്ങളിലും ആദ്യ മുഴുവന്‍ പേജ് വാര്‍ത്തയായി വരേണ്ടതയിരുന്നല്ലോ .ഞാന്‍ ഇനിയും അവരെ മീനചൂട് മാത്രമല്ല ,തുലാവര്‍ഷവും ഇടി വെട്ടും മഴക്കാലവും കാണാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കുന്നു അങ്ങിനെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പച്ചയായി കാണട്ടെ .വേണമെന്കില്‍ ഉമ്മനെയും കൊണ്ട് പൊക്കോളൂ കൂട്ടിനു .ഇവിടെ അങ്ങേര്‍ക്കു പ്രത്യേകിച്ച് പണിയൊന്നുമില്ല അതെല്ലാം അച്ചു മാമന്‍ ചെയ്തോളും ഭരണ പക്ഷവും പ്രതിപക്ഷവും എല്ലാം അച്ചുമാമന്‍ തന്നെയല്ലേ .അങ്ങിനെ രണ്ടു പേരും ഇന്ത്യയെ അടുത്തറിയൂ .

ഓടോ .എന്റെ ബ്ലോഗ്ഗില്‍ സ്പെയിനിലെ കാഴ്ചകള്‍ കാണാന്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .ഇനിയുള്ള യാത്രകളിലും ഒപ്പം കൂടാന്‍ ക്ഷണിക്കുന്നു

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP