കുട്ടിപ്പൂട്ടുകള്‍/Child Locks
മുന്നൂറോ നാനൂറോ (അത്രയും ഉണ്ടാകും അല്ലേ) ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഫ്ലാറ്റ്. അതില്‍ കുട്ടികള്‍ക്കായി വിലക്കുകളുടെ ഒരു സാഗരം. എന്നെ "ദുഷ്ടാ" എന്നു വിളിക്കാന്‍ വരട്ടെ.
പൂട്ടില്ലാത്ത വാഷിങ് മെഷീന്‍ മുതല്‍ ഗാസ് സ്റ്റൗ വരെയുള്ള സാമഗ്രികളില്‍ വിനാശകരമായ പര്യവേഷണങ്ങളാണ്. നമ്മുടെ ബാബു മാഷ് ഇവിടെ എനിക്കുള്ള മറുപടി കമന്റില്‍ പറഞ്ഞ പോലെ കുട്ടികളെ വളര്‍ത്താനാണ് ഞങ്ങളുടെ ശ്രമവും ആഗ്രഹവും. പക്ഷെ ചുരുങ്ങിയത് ഒരു ഡസന്‍ "No" എങ്കിലും പറഞ്ഞതിനു ശേഷമേ ഒരു "Yes" പറയാന്‍ അവസരം കിട്ടാറുള്ളു.
9 comments:
ആരെങ്കിലും കുഞ്ഞുങ്ങളെ തല്ലുന്നതു കാണുമ്പോള്‍ ഞാന്‍ അവരെ വഴക്കു പറയും...
“അപ്പോഴൊക്കെ അമ്മ എന്നോട് പറയും, “സ്വന്തമായി കുഞ്ഞുങ്ങളെ വളര്‍ത്തണം, അപ്പോള്‍ അറിയാം” എന്ന്...
ആദ്യചിത്രത്തിലെ നിറങ്ങളുടെ മിശ്രണം വളരെ നന്നായി....
ആദ്യത്തെ പടം എനിക്ക് പെരുത്തിഷ്ടമായി...
രണ്ടാമത്തേത് ഇഷ്ടമായില്ല. കാരണം ലൈറ്റ് കയറി കുളമായി...
പിന്നെ മോളൂട്ടിനെ ഇഷ്ടമായി
ശിവ, അമ്മ പറഞ്ഞ ആ ഘട്ടത്തിലേക്കു കാലു വെക്കാന്‍ പോകുകയല്ലേ. കാത്തിരുന്നു കാണാം.
ഹരീഷ്, വെളിച്ചം കയറിയതല്ല. ഒരു പരീക്ഷണം നടത്തിയതായിരുന്നു. കുളമായീ..ന്നാ...തോന്നണേ..ല്ലേ..
മോളൂട്ടി മിടുക്കിയാണല്ലോ... സാഹചര്യവശാലാണെങ്കില്ലും ഇങ്ങനെ അടച്ചു പൂട്ടപ്പെട്ട വീടുകളില്‍ അവര്‍ക്കു നഷ്ടമാകുന്ന ബാല്യം നമുക്കു തിരികെ കൊടുക്കുവാനുമാകില്ലല്ലോ മാഷേ...
ഹഹഹ ഇവിടെയും ഇതു തന്നെ അവസ്ഥ.. !!
പേരെന്താ കുസൃതി കുടുക്കേടെ ?
Good colours, good work
ആദ്യ ചിത്രം കളര്‍ഫുള്‍!
രണ്ടാമത്തേത് ഹരീഷ് പറഞ്ഞപോലെ വെളിച്ചം കൂടിപ്പോയി
ശ്രീ, അജിത്, പൈങ്ങോടന്‍, നന്ദി.
പകല്‍കിനാവന്‍, ലവളുടെ പേര് ചെല്ലൂസ് (നവമി). നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ